മണ്ഡലത്തില്‍ വിവിധ ചികിത്സകള്‍ ലഭ്യമാക്കാന്‍ സാധിച്ചു: മന്ത്രി

Posted on: August 9, 2014 1:21 pm | Last updated: August 9, 2014 at 1:23 pm
SHARE

തിരൂരങ്ങാടി: മണ്ഡലത്തിലെ പഞ്ചായത്തുകളെ എല്ലാ തരം ചികില്‍സ സൗകര്യമുള്ള മണ്ഡലമാക്കി മാറ്റാന്‍ സാധിച്ചതായി വിദ്യഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് പറഞ്ഞു.
നന്നമ്പ്ര പഞ്ചായത്തിലേ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരൂരങ്ങാടി മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പി എച്ച് സികളും, ആയുര്‍വേദ ആസ്പത്രികളും, മൃഗാസ്പത്രികളും തുടങ്ങിയിട്ടുണ്ട്. എടരിക്കോട് ഒഴികെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെന്‍സറിയുമുണ്ട്. എടരിക്കോട് പഞ്ചായത്തില്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉടന്‍ ആരംഭിക്കും. നടപടികള്‍ പുരോഗമിക്കുകയാണ്. വാടക കെട്ടിടത്തില്‍ നിന്നും മാറുന്നതിനും മരുന്നുകള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ടി സഫിയ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ഹോമിയോ ഡിസ്‌പെന്‍സറിയിലേക്ക് മരുന്ന് വാങ്ങുന്നതിനും അടിസ്ഥാന സൗകര്യങ്ങല്‍ വര്‍ധിപ്പിക്കുന്നതിനും വേണ്ടി പഞ്ചായത്ത് മൂന്ന് ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിപി ജമീല അബൂബക്കര്‍, ബ്ലോക്ക് മെമ്പര്‍മാരായ ഇ ഹംസ, നാസിയ സിദ്ദീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ തേറാമ്പില്‍ ആസിയ, സി കുഞ്ഞിമൊയ്തീന്‍ എന്ന ബാപ്പുട്ടി, കാവുങ്ങല്‍ ഫാത്തിമ, മെമ്പര്‍മാരായ പി സുലൈഖ, കെ കുഞ്ഞിമരക്കാര്‍, എന്‍ സാലിഹ്, ജില്ലാ ഹോമിയോ സൂപ്രണ്ട് ഡോ. അനീഷ്‌കുമാര്‍, ഡോ. ശ്രികുമാര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here