ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണം

Posted on: August 9, 2014 11:12 am | Last updated: August 9, 2014 at 11:12 am

മണ്ണാര്‍ക്കാട്: ഫോട്ടോ ഗ്രാഫര്‍മാര്‍ക്ക് ക്ഷേമ ബോര്‍ഡും പെന്‍ഷനും നടപ്പാക്കണമെന്നും കേരള ഫോട്ടോ ഗ്രാഫേഴ്‌സ് ആന്റ് വീഡിയൊ ഗ്രാഫേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
സി ഐ ടി യു ജില്ലാ സെക്രട്ടറി പി കെ ശശി ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍ എ വി കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ പി വി യു സംസ്ഥാന സെക്രട്ടറി സുരേന്ദ്രന്‍ മടിക്കൈ കാസര്‍കോഡ്, സി പി എം ഏരിയ സെക്രട്ടറി എം ചന്ദ്രശേഖരന്‍, എം ഉണ്ണീന്‍, കെ എന്‍ സുശീല, കെ പി മസൂദ്, സി ബി എസ് ബാബു, മനോമോഹനന്‍, അനില്‍ കുറുവട്ടൂര്‍, എം പുരുഷോത്തമന്‍, ശശി പല്ലാവൂര്‍, ടി എന്‍ അരവിന്ദാക്ഷന്‍ നായര്‍, ഉമാനാഥ്, സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി വി കെ ചന്ദ്രന്‍ (പ്രസി), സി ബി എസ് ബാബു (സെക്ര), അനില്‍ കുറുവട്ടൂര്‍ (ട്രഷ) യ തിരഞ്ഞെടുത്തു.