Connect with us

Kozhikode

ആര്‍ ഇ സി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണ ജൂബിലി നിറവില്‍

Published

|

Last Updated

കുന്ദമംഗലം: ചാത്തമംഗലം ആര്‍ ഇ സി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. നാളെ പൂര്‍വ വിദ്യാര്‍ഥി സംഗമത്തോടെയാണ് തുടക്കം. രാവിലെ 10ന് 1964 മുതല്‍ 1989 വരെ ബാച്ചുകളിലുള്ളവരും 1990 മുതല്‍ 2014 വരെ ബാച്ചുകളിലുള്ളവര്‍ രണ്ട് മണിക്കും സംഗമിക്കും. എന്‍ജിനിയറിംഗ് കോളജിന്റെ ക്വാര്‍ട്ടേഴ്‌സില്‍ കുറഞ്ഞ കുട്ടികളുമായി ആരംഭിച്ച സ്‌കൂള്‍ 1964ല്‍ ആര്‍ ഇ സി പ്രിന്‍സിപ്പലായിരുന്ന കേശവറാവുവാണ് ഉദ്ഘാടനം ചെയ്തത്. ഇംഗ്ലീഷ് മീഡിയം ബാച്ചായാണ് ആദ്യം ആരംഭിച്ചത്. 76 ല്‍ ആറ് ക്ലാസ് മുറികളുള്ള സ്വന്തം കെട്ടിടമായി. എണ്‍പതുകളുടെ ആരംഭത്തില്‍ 2,500ല്‍ പരം വിദ്യാര്‍ഥികളും 120 ലേറെ അധ്യാപകരുമുള്ള വിദ്യാലയമായി ഉയര്‍ന്നു. 89ല്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളായി. 98 ലാണ് ഹയര്‍ സെക്കന്‍ഡറി ആരംഭിക്കുന്നത്.
വിദ്യഭ്യാസ രംഗത്തും കലാ രംഗത്തും സംസ്ഥാന തലത്തില്‍ അംഗീകാരം നേടിയ നിരവധി പേര്‍ ഈ സ്‌കൂളിന്റെ സംഭാവനയാണ്. സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്ന് തവണ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയ മിഥുന്‍ ചേറ്റൂര്‍, 2013ലെ നാഷ്‌നല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കേരളത്തിലെ മൂന്നാം റാങ്ക് നേടിയ പി ഹരികൃഷ്ണന്‍ എന്നിവര്‍ ഈ വിദ്യലയത്തിലെ വിദ്യാര്‍ഥികളായിരുന്നു.
സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും ആസുത്രണം ചെയ്തിട്ടുണ്ട്. അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വിജേയാത്സവം കാര്യക്ഷമമായി നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണ്.

Latest