ചെന്നിത്തലക്ക് ജീവന് ഭീഷണിയെന്ന് ഫോണ്‍ ചെയ്തയാള്‍ അറസ്റ്റില്‍

Posted on: August 9, 2014 12:48 am | Last updated: August 9, 2014 at 12:48 am
SHARE

mlp- chennithala cesil arrestilaya prathiപാണ്ടിക്കാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് ജീവന് ‘ഭീഷണിയെന്ന് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തയാളെ പാണ്ടിക്കാട് സി ഐ. ആര്‍ മനോജ് കുമാര്‍ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഉച്ചക്ക് 12. 23ന് ആണ് കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിലേക്ക് അജ്ഞാത ഫോണ്‍ വന്നത്. ഫോണ്‍ വന്ന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഷൊര്‍ണ്ണൂരില്‍ നിന്ന് വിളിച്ചതാണെന്നും ബാബുചാക്കോ, കണ്ടത്തില്‍ ഹൗസ്, എടപ്പറ്റ എന്നയാളുടെ പേരിലാണ് ഫോണെന്ന് കണ്ടെത്തുകയും ചെയ്തു. തിരിച്ചറിയാതിരിക്കാന്‍ ഫോണ്‍ വലിച്ചെറിഞ്ഞതായും പോലീസിനെ കബളിപ്പിക്കാനാണ് ഇപ്രകാരം വ്യാജ സന്ദേശം നല്‍കിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here