നിളയുടെ ഭൂമികയില്‍ ധാര്‍മിക സംഗമത്തിന് ഉജ്ജ്വല തുടക്കം

Posted on: August 8, 2014 10:48 pm | Last updated: August 8, 2014 at 10:48 pm
DSC_0249
പാലക്കാട് ആനക്കര സ്വലാഹുദ്ധീന്‍ അയ്യൂബിയില്‍ നടക്കുന്ന എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലില്‍ വി. അബ്ദുല്‍ ജലീല്‍ സഖാഫി ആമുഖ പ്രഭാഷണം നടത്തുന്നു

>> എസ്.എസ്.എഫ് സംസ്ഥാന കൗണ്‍സിലിന് ആനക്കരയില്‍ തുടക്കമായി

ആനക്കര (പാലക്കാട്): എസ്.എസ്.എഫ് നാല്‍പ്പത്തിയൊന്നാം സംസ്ഥാന വാര്‍ഷിക കൗണ്‍സിലിന് പാലക്കാട് ആനക്കരയില്‍ പ്രഡോജ്ജ്വല തുടക്കം. ഇന്നലെ വൈകീട്ട് ഏഴിന് ആനക്കര പടിഞ്ഞാറങ്ങാടി സ്വലാഹുദ്ധീന്‍ അയ്യൂബിയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി പ്രസംഗിച്ചു. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്ന് വ്യത്യസ്ത വിഷയങ്ങളിലായി വിവിധ സെഷനുകള്‍ നടന്നു. സംസ്ഥാന നേതാക്കളായ കെ അബ്ദുല്‍ കലാം മാവൂര്‍, വി പി എം ഇസ്ഹാഖ് മലപ്പുറം, എന്‍.വി അബ്ദുറസാഖ് സഖാഫി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ഉമര്‍ ഓങ്ങല്ലൂര്‍, എം. അബ്ദുല്‍ മജീദ് അരിയല്ലൂര്‍, എ എ റഹീം, കെ. അബ്ദുറശീദ്, എ കെ എം ഹാഷിര്‍ സഖാഫി, സി കെ റാഷിദ് ബുഖാരി, ഉമര്‍ സഖാഫി ചെതലയം, സി കെ ശക്കീര്‍, അഷ്‌റഫ് അഹ്‌സനി, യഅ്ഖൂബ് പൈലിപ്പുറം, അബ്ദുല്‍ കരീം നിസാമി, കെ സൈനുദ്ധീന്‍ സഖാഫി നേതൃത്വം നല്‍കി. യൂനിറ്റ്, സെക്ടര്‍, ഡിവിഷന്‍, ജില്ലാ തലങ്ങളിലെ കൗണ്‍സിലുകള്‍ക്ക് ശേഷം നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കും. ഇന്ന് വൈകീട്ട് നടക്കുന്ന സമാപന സംഗമത്തില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി സംസാരിക്കും.