Connect with us

National

രാജ്യസഭയില്‍ ഹാജരാകാത്തതിന് സച്ചിനെതിരെ വിമര്‍ശനം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യസഭയില്‍ ഈ വര്‍ഷം തീരെ ഹാജരാകാത്ത സച്ചിനെതിരെയും ചലച്ചിത്ര നടി രേഖയ്‌ക്കെതിരെയും എം പിമാരുടെ രൂക്ഷ വിമര്‍ശനം. ഇങ്ങനെയുള്ളവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യരുതെന്ന് എന്‍സിപി നേതാവ് ഡി പി ത്രിപാഠി ആവശ്യപ്പെട്ടു. ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരളത്തില്‍ നിന്നുള്ള പി രാജീവും ആവശ്യപ്പെട്ടു. എന്നാല്‍ നടപടി എടുക്കാനാകില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ മറുപടി നല്‍കി. മുന്‍കൂട്ടി അനുമതിയില്ലാതെ 60 ദിവസത്തില്‍ കൂടുതല്‍ ഹാജരാകാതിരുന്നാലേ നടപടി എടുക്കാനാകൂ എന്നും അദ്ദേഹം അറിയിച്ചു.
2012ല്‍ രാജ്യസഭാംഗമായ സച്ചിന്‍ 2013ല്‍ മൂന്ന് തവണയാണ് സഭയില്‍ ഹാജരായത്. ഈ വര്‍ഷം ഇതുവരെ സഭയില്‍ എത്തിയിട്ടുമില്ല. പാര്‍ലമെന്റ് അംഗത്തിന് ലഭിക്കുന്ന എം പി ഫണ്ട് സച്ചിന്‍ തീരെ ഉപയോഗിക്കാത്തതിനെതിരെയും നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. മൂന്ന് വര്‍ഷംകൊണ്ട് ലഭിച്ച 15 കോടി രൂപ സച്ചിന്‍ വിനിയോഗിച്ചിട്ടില്ല.

Latest