മുംബൈയില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു, 30 പേര്‍ക്ക് പരുക്ക്

Posted on: August 8, 2014 12:31 pm | Last updated: August 9, 2014 at 12:37 am

Vashi_fire_360മുംബൈ: മുംബൈയില്‍ കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. 30 ഓളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ 20 പേരുടെ നില ഗുരുതരമാണ്. വാഷിയിലെ പാം ബീച്ച് റോഡിലുള്ള ഹോട്ടല്‍ വാന്‍ഡന്‍ ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. നാല് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിശമന സേനാ വൃത്തങ്ങള്‍ അറിയിച്ചു.

എസിയുടെ കുഴലിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനിടയാക്കിയത്. പുലര്‍ച്ചെ ആയതിനാല്‍ തീ പടരും മുമ്പ് പലര്‍ക്കും രക്ഷപ്പെടാനായില്ല.