പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

Posted on: August 8, 2014 1:53 pm | Last updated: August 9, 2014 at 7:24 am

supreme courtന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ പ്രശനങ്ങള്‍ പരിഹരിക്കലല്ല സുപ്രീം കോടതിയുടെ ജോലിയെന്ന് വ്യക്തമാക്കിയാണ് ഹരജി തള്ളിയത്. സ്പീക്കറുടെ വിവേചനാധികാരത്തില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.

നേതൃപദവി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഭരണഘടനാ വ്യവസ്ഥ അനുസരിച്ച് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി നല്‍കാനാകാത്ത സാഹചര്യത്തില്‍ സ്പീക്കര്‍ ഇത് അംഗീകരിച്ചില്ല. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

ലോക്‌സഭാ ചട്ടങ്ങള്‍ അനുസരിച്ച്  മൊത്തം സീറ്റിന്റെ പത്ത് ശതമാനമോ 55 എം പിമാരോ ഉള്ള പാര്‍ട്ടിക്ക് മാത്രമേ പ്രതിപക്ഷ നേതാവ് പദവി ലഭിക്കുകയുള്ളൂ. 16ാം ലോക്‌സഭയില്‍ കോണ്‍ഗ്രസിന് 44 എം പിമാര്‍ മാത്രമാണുള്ളത്. ഘടകക്ഷികള്‍ക്ക് 59 എംപിമാരുമുണ്ട്.

1984ല്‍ ലോക്‌സഭയില്‍ പ്രതിക്ഷ നേതാവുണ്ടായിരുന്നില്ല. അന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ 404 സീറ്റുകളുടെ മൃഗീയ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. ബാക്കി 22 സീറ്റുകള്‍ ലഭിച്ച സി പി എമ്മിന് അന്ന് പ്രതിപക്ഷ നേതൃപദവി അനുവദിച്ചിരുന്നില്ല.