നെയ്മര്‍ ബാഴ്‌സയില്‍ പരിശീലനം ആരംഭിച്ചു

Posted on: August 8, 2014 2:11 am | Last updated: August 8, 2014 at 11:12 am

Barcelona's Neymar gestures as he runs during their friendly soccer match against Lechia Gdansk in Gdanskലണ്ടന്‍: പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായതിന് ശേഷം ആദ്യമായി ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പരിശീലനത്തിനിറങ്ങി. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ഫസ്റ്റ് ടീമിനൊപ്പം നെയ്മര്‍ പരിശീലനം ആരംഭിച്ചതായി ക്ലബ്ബ് വെബ്‌സൈറ്റില്‍ അറിയിച്ചു.
ജൂലൈ നാലിന് കൊളംബിയന്‍ താരം ജുവാന്‍ സുനിഗയുടെ ഫൗളില്‍ നട്ടെല്ലിന് ക്ഷതമേല്‍ക്കുകയായിരുന്നു നെയ്മറിന്. ബ്രസീല്‍ താരം പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാന്‍ അധികം നാളുകള്‍ വേണ്ടെന്നാണ് ബാഴ്‌സ ഡോക്ടര്‍മാര്‍ പറയുന്നത്. പതിനെട്ടിന് സൗഹൃദ മത്സരത്തില്‍ നെയ്മര്‍ കളിച്ചേക്കും. 24ന് സ്പാനിഷ് ലാ ലിഗയില്‍ എല്‍ചെയുമായി ബാഴ്‌സ ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ നെയ്മര്‍ ഉണ്ടാകുമെന്ന് തന്നെയാണ് ക്ലബ്ബ് അനുകൂലികളുടെ പ്രതീക്ഷ.