Connect with us

Palakkad

ദേശീയപാതയില്‍ വീണ്ടും അപകടം: നാല് മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു

Published

|

Last Updated

വടക്കഞ്ചേരി: ദേശീയപാതയില്‍ വീണ്ടും വാഹനാപകടം തേനിടുക്കില്‍ ബസ്സിന് പുറകില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ച് ആറുപേര്‍ക്ക് പരുക്ക്.
ലോറി ഡൈവര്‍ ജാര്‍ഖണ്ഡ് കല്‍വന്ത സ്വദേശികളായ രാമത്ത്(26), ക്ലീനര്‍ മീരാജലം(20) എന്നിവര്‍ക്കും ബസ് യാത്രികരായ തേനിടുക്ക് ചടച്ചിപള്ളി, കുന്നങ്കാട് സുബൈദ(40) അസീറ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ ആലത്തൂര്‍താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സില്‍ കയറുന്നതിനിടെവാണാണ് സുബൈദക്ക് പരുക്കേറ്റത്. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് വരുകയായിരുന്ന സ്വകാര്യബസ് തേനിടുക്ക് ബസ് സ്റ്റോപ്പില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയപ്പോള്‍ പുറകെ വരുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രാവിലെ 11 മുതല്‍ നാലു മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
വ്യാഴാഴ്ചയും ദേശീയപാത പന്നിയങ്കരയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരുക്ക് പറ്റുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തിരുന്നു.

Latest