ഇടത് അംഗങ്ങള്‍ കൊടിയത്തൂര്‍ പഞ്ചായത്ത് ഭരണസമിതി ബഹിഷ്‌കരിച്ചു

Posted on: August 8, 2014 10:27 am | Last updated: August 8, 2014 at 10:27 am

മുക്കം: റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലേക്ക് പഞ്ചായത്ത് വിഹിതം അടക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ കൊടിയത്തൂരില്‍ ഇടത് അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
തനത് ഫണ്ടിലിരിക്കുന്ന തുക എത്രയും പെട്ടെന്ന് അടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 17ന് പഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു.
12 ലക്ഷം രൂപ ഉടനെ അടച്ച ശേഷം ബാക്കി തുക ഗഡുക്കളായി അടച്ചു തീര്‍ക്കാനുള്ള സാവകാശം തേടാനുള്ള പഞ്ചായത്ത് അധികൃതരുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഇടത് അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്. തുക വകമാറ്റിച്ചെലവഴിച്ചതും ധൂര്‍ത്തും തിരിമറിയുമാണ് നിലവിലെ അവസ്ഥക്ക് കാരണമെന്ന് ഇടത് അംഗങ്ങളായ സി ടി വി അബ്ദുല്ല, സി ഹാരിഷ്, അല്‍ഫോണ്‍സ ബിജു, കെ വി തങ്ക പറഞ്ഞു.