കെ എം എല്‍ എല്‍ വാതക ചോര്‍ച്ച: വ്യവസായ മന്ത്രി യോഗം വിളിച്ചു

Posted on: August 8, 2014 9:51 am | Last updated: August 9, 2014 at 12:37 am

kmmmതിരുവനന്തപുരം: കൊല്ലം ചവറയിലെ കെ എം എം എല്‍ ഫാക്ടറിയില്‍ നിന്ന് വിഷവാതകം ചോര്‍ന്ന സംഭവത്തില്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫുള്‍ ബോര്‍ഡ് യോഗം വിളിച്ചു. ചൊവ്വാഴ്ച്ച മന്ത്രിയുടെ ചേംബറിലാണ് യോഗം. ഫാക്ടറിയില്‍ നിന്ന് ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും തുടര്‍ച്ചയായി വിഷവാതം ചോര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തിലെ ദുരൂഹത അടക്കമുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.