Connect with us

International

ഇറാഖില്‍ വ്യോമാക്രമണത്തിന് ഒബാമയുടെ അനുമതി

Published

|

Last Updated

വാഷിംഗ്ടണ്‍: ഇറാഖി വിമതര്‍ക്കെതിരെ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ സൈന്യത്തിന് പ്രസിഡന്റ് ബരാക് ഒബാം അനുമതി നല്‍കി. യസീദി ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിമതരുടെ ആക്രമണത്തെ പ്രതിരോധിക്കാനും യു എസ് സ്ഥാപനങ്ങളേയും പൗരന്‍മാരേയും സംരക്ഷിക്കാനുമാണ് സൈനികാനുമതി നല്‍കിയതെന്നാണ് ഒബാമയുടെ ന്യായീകരണം. അര്‍ബില്‍ നഗരത്തിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റോ ബാഗ്ദാദിലെ എംബസിയോ വിമതര്‍ അക്രമിച്ചാല്‍ തിരിച്ചടിക്കാനാണ് യു എസ് സൈന്യത്തിന് നിര്‍ദേശം. വ്യാഴാഴ്ച്ച ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് അനുമതി നല്‍കിയത്.

വടക്കന്‍ ഇറാക്കിലെ മലമടക്കുകളില്‍ നിരവധി യസീദികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കെതിരായ വംശഹത്യയെ പ്രതിരോധിക്കുകയാണ് ആക്രമണത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇതുവരെ എവിടെയും അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകളില്ല.