എസ് വൈ എസ്. ഡി ആര്‍ ജി ക്യാമ്പ് സമാപിച്ചു

Posted on: August 7, 2014 1:03 am | Last updated: August 7, 2014 at 1:03 am

കോഴിക്കോട് : സമര്‍പ്പിതയൗവനം സാര്‍ത്ഥകമുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ 2015 ഫെബ്രുവരിയില്‍ നടക്കുന്ന എസ്.വൈ.എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ഒന്നാം ഘട്ട ഡി.ആര്‍.ജി ക്യാമ്പ് സമാപിച്ചു.
ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട അഞ്ഞൂറ് റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ പരിശീലനം നല്‍കിയത്. സംസ്ഥാനത്തെ കായംകുളം, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് കേന്ദ്രങ്ങളില്‍ നടന്ന പരിശീലനത്തിന് വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, സി പി സെയ്തലവി മാസ്റ്റര്‍, മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
60-ാം വാര്‍ഷികത്തിന്റെ ഭാഗമായി വിവിധ ഘടകങ്ങളില്‍ നടപ്പാക്കുന്ന വൈവിധ്യമാര്‍ന്ന കര്‍മപദ്ധതികളുടെ പൂര്‍ത്തീകരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കുള്ള പരിശീലനത്തിന്റെ ഒന്നാം ഘട്ടമാണ് നടന്നത്. സമര്‍പ്പണം, ദൗത്യം, നിര്‍വഹണം, ആദര്‍ശം എന്നീ സെഷനുകളിലായി നടന്ന ക്യാമ്പില്‍ പങ്കെടുത്തവരുടെ നേതൃത്വത്തില്‍ സോണ്‍, സര്‍ക്കിള്‍, യൂനിറ്റ് വിളംബരങ്ങളും സഫ്‌വ അംഗങ്ങള്‍ക്കുള്ള സമര്‍പ്പണങ്ങളും വരും ദിവസങ്ങളില്‍ നടക്കും.