സെല്‍ഫിയെടുക്കാന്‍ തീവണ്ടിക്ക് മുകളില്‍ കയറിയ വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

Posted on: August 6, 2014 11:58 am | Last updated: August 6, 2014 at 11:56 pm

shihab chathannurപാലക്കാട്: നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. ചാലിശ്ശേരി സ്വദേശി ശിഹാബുദ്ദീനാണ് ഷോക്കേറ്റത്. ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട വണ്ടിക്ക് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ ട്രാക്കിന് മുകളിലുണ്ടായിരുന്ന 250 കെ വി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

ഷോക്കേറ്റ് വസ്ത്രമെല്ലാം കരിഞ്ഞുപോയിരുന്നു. ദേഹമാസകലം പൊള്ളലേറ്റ ശിഹാബുദ്ദീനെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് ചാത്തന്നൂര്‍ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശിഹാബുദ്ദീന്‍.