ലിബിയയില്‍ നിന്ന് 10 നഴ്‌സുമാര്‍ കൂടി മടങ്ങിയെത്തി

Posted on: August 6, 2014 10:34 am | Last updated: August 6, 2014 at 10:34 am

nedumbasseri1കൊച്ചി: ആഭ്യന്തരകലാപം രൂക്ഷമായ ലിബിയയിലെ സംഘര്‍ഷ മേഖലയില്‍ നിന്ന് പത്തു മലയാളി നഴ്‌സുമാര്‍ കൂടി ഇന്നു കൊച്ചിയിലെത്തി. രാവിലെ 8.55-നുള്ള എമിറൈറ്റ്‌സ് വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയ നഴ്‌സുമാരെ ജനപ്രതിനിധികളും നോര്‍ക്ക അധികൃതരും ചേര്‍ന്ന് സ്വീകരിച്ചു. ടുണീഷ്യയില്‍ നിന്ന് ചൊവ്വാഴ്ച രാത്രി ദുബൈയിലെത്തിയ നഴ്‌സുമാര്‍ പുലര്‍ച്ചെ മൂന്നിനാണ് കൊച്ചിയിലേക്കു പുറപ്പെട്ടത്. കേന്ദ്രസര്‍ക്കാരാണ് ഇവര്‍ക്ക് വിമാനടിക്കറ്റുകള്‍ നല്കിയത്. ചൊവ്വാഴ്ച 44 നഴ്‌സുമാരാണ് നാട്ടില്‍ മടങ്ങിയെത്തിയത്.