Connect with us

Wayanad

സയണിസ്റ്റ് ഭീകരതക്കെതിരെ ഒന്നിക്കാന്‍ ആഹ്വാനവുമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ

Published

|

Last Updated

മാനന്തവാടി സയണിസ്റ്റ് ഭീകരതക്കെതിരെ ഒന്നിക്കാന്‍ ആഹ്വാനം ചെയ്ത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ ഗാന്ധിപാര്‍ക്കില്‍ നടത്തി.കൂട്ടായ്മ വി.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സയണിസ്റ്റ് ഭീകരതക്കെതിരെ ഒന്നിക്കുക, ഫലസ്തീന്‍ ജനതക്ക് മേല്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുക, ഇസ്‌റാഈലിനെ യുദ്ധകുറ്റവാളിയായി പ്രഖ്യാപിക്കുക, ഫലസ്തീന്‍ ഐക്യദാര്‍ഢ്യം ശക്തിപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചായിരുന്നു കൂട്ടായ്മ.
മാനന്തവാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി തോമസ് അധ്യക്ഷത വഹിച്ചു. കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ ഷാജന്‍ ജോസ്, ഇ.ജെ. ബാബു എന്നിവര്‍ സംസാരിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി വിദ്യാര്‍ത്ഥികളെയും പൊതുജനങ്ങളെയും അണി നിരത്തി മാനന്തവാടി പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് മുതല്‍ ഗാന്ധിപാര്‍ക്ക് വരെ ഐക്യദാര്‍ഢ്യറാലി നടത്തി. സി.പി. മുഹമ്മദാലി, മനോജ് പട്ടേട്ട്, പി. റഫീഖ്, പി. അബ്ദുള്‍ നാസര്‍, പി.പി. ഷാന്റോ ലാല്‍, സൂസന്‍ ഐസക്, ടി. ഖാലിദ്, ടി. അബ്ദുള്‍ നാസര്‍, വി. മുഹമ്മദ് സാദിഖ്, എം. മുരളീധരന്‍, മേഴ്‌സി തൃശ്ശിലേരി, പി. സുരേഷ് ബാബു, വി.പി. ബാലചന്ദ്രന്‍, കെ. ഉസ്മാന്‍, പി.വി. മഹേഷ്, കെ.എം. ഷിനോജ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Latest