ജില്ലാ ഭരണഭാഷാ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു

Posted on: August 6, 2014 12:54 am | Last updated: August 6, 2014 at 12:54 am

തിരുവനന്തപുരം: ഔദ്യോഗിക ഭാഷ മലയാളമാക്കിയിട്ടുളള സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, സെക്രട്ടേറിയറ്റിലെ ഭരണ വകുപ്പുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, സഹകരണ പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലെ ക്ലാസ് മൂന്ന് വിഭാഗത്തിലുളള ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുളള ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരത്തിന് (5,0000 രൂപയും സത്സേവന രേഖയും) അപേക്ഷകള്‍ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തിലുളള അപേക്ഷകള്‍ ഓഫീസ് തലവന്റെ പരിശോധനക്കുറിപ്പ് സഹിതം അതത് ജില്ലാ കളക്ടര്‍മാര്‍ക്കാണ് സെപ്തംബര്‍ 30 നകം സമര്‍പ്പിക്കേണ്ടത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍ എന്നിവരില്‍ നിന്നും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.