Connect with us

Kozhikode

എസ് എസ് എഫ് വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം അപേക്ഷ ക്ഷണിച്ചു

Published

|

Last Updated

കോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഗള്‍ഫ് ഘടകമായ ആര്‍ എസ് സിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന വിസ്ഡം പ്രൊഫഷനല്‍ സ്‌കോളര്‍ഷിപ്പ് സ്‌കീമിന്റെ ഏഴാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ കോളജുകളില്‍ പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
മെഡിക്കല്‍, എന്‍ജിനീയറിംഗ്, മാനേജ്‌മെന്റ്, ജേര്‍ണലിസം, ഐ ടി മേഖലയില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് വിസ്ഡം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫോറവും മറ്റു വിവരങ്ങളും എസ് എസ് എഫ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഈമാസം 25ന് മുമ്പ് കണ്‍വീനര്‍, വിസ്ഡം സ്‌കോളര്‍ഷിപ്പ് സ്‌കീം, സ്റ്റുഡന്റ്‌സ് സെന്റര്‍, മാവൂര്‍ റോഡ്, കോഴിക്കോട് – 04 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അപേക്ഷാ ഫോറം www.ssfkeralainfo.com എന്ന സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ 0495 4010991, 9809780907 എന്നീ നമ്പറുകളില്‍ ലഭ്യമാകും.

 

Latest