പ്ലസ്ടു വിവാദം: എല്‍ ഡി എഫ് പ്രതിഷേധ മാര്‍ച്ച് നടത്തി

Posted on: August 5, 2014 1:00 pm | Last updated: August 6, 2014 at 12:03 am

ldf marchതിരുവനന്തപുരം: പ്ലസ്ടു അനുവദിച്ചതില്‍ വന്‍ കോഴ ഇടപാട് നടന്നു എന്നാരോപിച്ച് എല്‍ ഡി എഫ് സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. സെക്രട്ടറിയേറ്റിലേക്കും ജില്ലാ കളക്ട്രേറ്റുകളിലേക്കുമാണ് മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ മാത്യു ടി തോമസും കൊല്ലത്ത് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും പത്തനംതിട്ടയില്‍ കടന്നപ്പള്ളി രാമചന്ദ്രനും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ ടി പുരുഷോത്തമന്‍, കോട്ടയത്ത് പി സി തോമസ്, എറണാകുളത്ത് എ കെ ശശീന്ദ്രന്‍, തൃശൂരില്‍ എം സി ജോസഫൈന്‍, മലപ്പുറത്ത് എ വിജയരാഘവന്‍, വയനാട്ടില്‍ ടി വി ബാലന്‍, കണ്ണൂരില്‍ വി എസ് സുനില്‍കുമാര്‍, കാസര്‍കോട്ട് കെ കെ ശൈലജ, കോഴിക്കോട് ടി പി രാമകൃഷ്ണന്‍ എന്നിവരും സമരം ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയില്‍ പ്രളയക്കെടുതി കണക്കിലെടുത്ത് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നില്ല.