ആര്‍എസ്പി മുന്നണി വിട്ടതില്‍ ഭിന്നതയുണ്ടെന്ന് ചന്ദ്രചൂഢന്‍

Posted on: August 4, 2014 5:13 pm | Last updated: August 5, 2014 at 7:14 am

chandrachudanതിരുവനന്തപുരം: ഇടതുപക്ഷം വിട്ടുപോയത് തെറ്റായ തീരുമാനമാണെന്ന് ആര്‍എസ്പി കേന്ദ്രകമ്മിറ്റി യോഗത്തില്‍ വിമര്‍ശം. തീരുമാനം പാര്‍ട്ടിനയങ്ങള്‍ക്ക് വിരുദ്ധമായിരുന്നെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഢന്‍ പറഞ്ഞു. മുന്നണിമാറ്റത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ഭിന്നത തുടരുന്നുണ്ട്. പാര്‍ട്ടിയില്‍ തുടരുന്ന പ്രശ്‌നങ്ങള്‍ അടുത്ത സമ്മേളനത്തിന് മുമ്പ് പരിഹരിക്കണമെന്ന് കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
അടുത്ത വര്‍ഷം ഏപ്രിലോടെയായിരുക്കും പാര്‍ട്ടി സമ്മേളനം നടക്കുക. കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ പോയതിനെ വിമര്‍ശിച്ചതായാണ് സൂചന.