ബൈക്കില്‍ സ്‌കൂട്ടറിടിച്ച് തെറിച്ച് വീണ യുവാവ് ലോറി കയറി മരിച്ചു

Posted on: August 3, 2014 1:44 pm | Last updated: August 4, 2014 at 10:05 am

accidentകൊണ്ടോട്ടി: ബൈക്കില്‍ സ്‌കൂട്ടറിടിച്ച് റോഡിലേക്ക് തെറിച്ചു വീണ യുവാവ് ലോറി കയരി മരിച്ചു. ഇന്ന് കാലത്ത് ഏഴ് മണിക്ക് ഐക്കരപ്പടിയിലാണ് അപകടം നടന്നത്. പുത്തൂപാടം എറിയാട്ട് കോന്തം വീട്ടില്‍ അവറാന്‍ ഹാജിയുടെ മകന്‍ ഹാരിസാ (36) ണ് മരിച്ചത്.

ചേലേമ്പ്രയിലെ ഭാര്യ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു ഹാരിസ്. റോഡ്‌സൈഡില്‍ നിര്‍ത്തിയിട്ടിരിക്കയായിരുന്ന സ്‌കൂട്ടര്‍ പെട്ടെന്നെടുക്കുകയും ഹാരിസ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയുമാണുണ്ടായത്. ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഹാരിസിന്റെ തലയിലൂടെ സിമന്റുമായി പോവുകയായിരുന്ന ട്രൈയിലര്‍ ലോറി കയറിയിറങ്ങുകയായിരുന്നു.ഹാരിസ് തല്‍ക്ഷണം മരിച്ചു

സജീവ സുന്നി പ്രവര്‍ത്തകനായ ഹാരിസ് പുത്തൂപാടം കുണ്ടേരി ഹസനിയ്യ മസ്ജിദ്, മദ്‌റസ ഭാരവാഹിയുമായിരുന്നു. ഭാര്യ: നസീമ. മക്കള്‍ : അന്‍ഷദ് (ഐക്കരപ്പടി മര്‍കസ് അറഫ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥി) ഫാത്തിമ മിന്‍ഹ. മാതാവ്: നഫീസ. സഹോദരങ്ങള്‍: കോയ, അബ്ദുല്‍ അസീസ്.

അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോവുകയായിരുന്നു. ലോറിയെപറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.