സുതാര്യ കേരളം കോ- ഓര്‍ഡിനേറ്റര്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ അഞ്ചിന്

Posted on: August 3, 2014 1:24 pm | Last updated: August 3, 2014 at 1:24 pm

പാലക്കാട്: സുതാര്യ കേരളം തൃശൂര്‍, പാലക്കാട് ജില്ലാതല സെല്ലുകൡ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമനത്തിന് അഞ്ചിന് വാക്-ഇന്‍- ഇന്റര്‍വ്യൂ നടത്തും. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള താത്കാലിക നിയമനമാണിത്. ഇരു ജില്ലകളിലും ഒന്ന് വീതം ഒഴിവുണ്ട്. അംഗീകൃത സര്‍വ്വകലാശാല ബിരുദവും ജേര്‍ണലിസത്തിലുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയുമാണ് യോഗ്യത.
പത്രപ്രവര്‍ത്തനത്തിലുള്ള ബിരുദാനന്തര ബിരുദം അധിക യോഗ്യതയായി കണക്കാക്കും. നേതൃപാടവവും വിവിധ വകുപ്പുതലഓഫീസുകളുമായുള്ള ഏകോപന മികവും അനിവാര്യമായിട്ടുള്ള ഈ ജോലിക്ക് പ്രതിമാസം 9,500 രൂപ വേതനമായി ല‘ിക്കും. ഇരു ജില്ലകൡലെയും കളക്ടറേറ്റിലാണ് സുതാര്യ കേരളം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പ്രായം 18 – 36 . അംഗീകൃത വയസിളവ് അനുവദനീയം. ഇരു ജില്ലകൡലേക്കും നിയമനത്തിന് താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30 ന് തൃശൂര്‍ അയ്യന്തോളിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് മേഖലാ ഓഫീസില്‍ ഹാജരാകണം.