കുട്ടികളില്ലാത്ത സ്‌കൂളിനും പ്ലസ് ടു പുതിയ ബാച്ച്‌

Posted on: August 3, 2014 12:40 pm | Last updated: August 3, 2014 at 12:40 pm

പാലക്കാട്: പഠിക്കാന്‍ കുട്ടികള്‍ വരാത്ത സ്‌കൂളിന് സര്‍ക്കാര്‍ പ്ലസ് ടു പുതിയ ബാച്ച് അനുവദിച്ചു. പെരുവെമ്പ് സി എ സ്‌കൂളിനാണ് സര്‍ക്കാര്‍ പുതിയ ബാച്ച് അനുവദിച്ചത്.
ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ 180 സീറ്റ് ഉണ്ടായിരുന്ന സ്‌കൂളില്‍ 134 കുട്ടികള്‍ മാത്രമാണ്. ഇവിടെ പരീക്ഷ എഴുതിയത്. ഈ സ്‌കൂളിലെ ഇത്തവണത്തെ പ്ലസ് ടു വിജയ ശതമാനം 17.9 ശതമാനം മാത്രമാണ്.—എയ്ഡഡ് മഖലയില്‍ പ്രവര്‍ത്തിക്കുന്ന പെരുവെമ്പ് സി എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പുതുതായി അനുവദിച്ച പ്ലസ് വണ്‍ കോഴ്‌സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ അടങ്ങിയ ഹ്യുമാനിറ്റീസ് ആണ്. എന്നാല്‍ ഇപ്പോള്‍ നിലവില്‍ ഹ്യുമാനിറ്റീസിന്60സീറ്റും കോമേഴ്‌സിന്60 സീറ്റും സയന്‍സിന്60 സീറ്റുമായി 180 സീറ്റുണ്ട്. എന്നാല്‍ ഇവിടെ പഠിച്ചതാവട്ടെ 134 കുട്ടികളും. 60സീറ്റുള്ള സയന്‍സിന്27 കുട്ടികള്‍ മാത്രമാണ്പഠിച്ചിരുന്നത്. ഇതില്‍ വിജയിച്ചതാവട്ടെ ഒരു കുട്ടിയും.—സയന്‍സിന്മാത്രമല്ല കുട്ടികളുടെ കുറവുഉള്ളത്. 60 സീറ്റുള്ള ഹ്യുമാനിറ്റീസില്‍ 51 കുട്ടികള്‍ മാത്രമാണ് പഠിച്ചിരുന്നത്. 60സീറ്റുള്ള കൊമേഴ്‌സില്‍ 56 കുട്ടികളും പഠിച്ചിരുന്നു. കൊമേഴ്‌സില്‍ പരീക്ഷ എഴുതിയ 38 കുട്ടികളും പരാജയപ്പെട്ടു. 51 കുട്ടികള്‍ പരീക്ഷ എഴുതിയ ഹ്യുമനിറ്റീസില്‍ വിജയിച്ചത് 7 കുട്ടികള്‍ മാത്രമാണ്.—ജില്ലയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പ്ലസ്‌വണ്‍ സീറ്റ് ലഭിക്കാതെ പുറത്തുനിന്നപ്പോഴും സി എ സ്‌കൂളിനെതിരഞ്ഞെടുക്കാതിരുന്നത്. പഠന നിലവാരത്തിലെ കുറവും സ്‌കൂള്‍ മാനേജ്‌മെന്റ് തലത്തിലെ പ്രശ്‌നങ്ങളുമാണ്. 2 കിലോമീറ്റര്‍ മാത്രം അപ്പുറത്തുള്ള പുതുനഗരം സ്‌കൂളിനും പ്ലസ് ടു അനുവദിച്ചിട്ടുണ്ട്. എന്നിരിക്കെ പഠന നിലവാരം കുറഞ്ഞതും കുട്ടികള്‍ പഠനത്തിനെത്തുന്നത്. കുറവുള്ളതുമായ സ്‌കൂളിന് എന്തിന് അധിക ബാച്ച്? അനുവദിച്ചു എന്നചോദ്യമാണിവിടെ ബാക്കിയാവുകയാണ്.