Connect with us

Malappuram

ഇന്ത്യാ-ഇസ്‌റാഈല്‍ ആയുധകരാര്‍ റദ്ദാക്കണം: കോടിയേരി

Published

|

Last Updated

മലപ്പുറം: ഇന്ത്യാ- ഇസ്രായേല്‍ ആയുധക്കരാര്‍ റദ്ദാക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മുസ്‌ലിം-യഹൂദ പ്രശ്‌നമല്ല പലസ്തീനില്‍ നടക്കുന്നതെന്നും മനുഷ്യാവകാശ ധ്വംസനമാണ്. അതിജീവനത്തിനായി പൊരുതുന്ന പലസ്തീന്‍ ജനത വിജയിക്കണം. പലസ്തീന് വേണ്ടി കേരളം ഒറ്റക്കെട്ടായി നില്‍ക്കണം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തില്‍ ഇസ്രായേലുമായി ഇന്ത്യക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. 1992ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇസ്‌റാഈലിനെ ഇന്ത്യ അംഗീകരിച്ചത്. വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇസ്രായേലുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഏരിയല്‍ ഷാരോണിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് സ്വീകരിക്കുകയും ചെയ്തു. ആര്‍ എസ് എസ് നേതാവായിരുന്ന സവര്‍ക്കറാണ് ഇസ്രായേലിനെ അംഗീകരിക്കണമെന്ന് പറഞ്ഞ ആദ്യവ്യക്തിയെന്നും അദ്ദേഹം പറഞ്ഞു.

Latest