Connect with us

Kozhikode

ബാച്ചിലര്‍ ഓഫ് പ്രൊഫറ്റിക് മെഡിക്കല്‍ സയന്‍സ് കോഴ്‌സ് 10ന് ആരംഭിക്കും

Published

|

Last Updated

കോഴിക്കോട്: കേരള സര്‍ക്കാര്‍ അംഗീകാരമുള്ള പ്രഫറ്റോപതിക് എജ്യുക്കേഷണല്‍ ബോര്‍ഡിന്റെ കീഴില്‍ ബാച്ചിലര്‍ ഓഫ് പ്രൊഫറ്റിക് മെഡിക്കല്‍ സയന്‍സ് (ബി പി എം എസ്) എന്ന ബിരുദ പഠന കോഴ്‌സ് ഈ മാസം 10ന് ആരംഭിക്കും.
കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപമുള്ള ഡോ. അബ്ദുല്ല ഫൗണ്ടേഷനില്‍ വെച്ചാണ് കോഴ്‌സ് നടക്കുകയെന്ന് കോഴ്‌സ് ആവിഷ്‌കാരകനും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് മെഡിക്കല്‍ സയന്‍സ് പ്രിന്‍സിപ്പലുമായ ഡോ. ശാഫി അബ്ദുല്ല സുഹൂരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ തൊഴില്‍ വിദ്യാഭ്യാസ ഏജന്‍സിയായ ഭാരത് സേവക് സമാജുമായി അഫിലിയേഷനുള്ളതും അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ പ്രൊഫറ്റോപതിക് ഫാക്കല്‍റ്റിക്കുവേണ്ടിയുള്ളതുമാണ് ഈ കോഴ്‌സ്. അതിനാല്‍ കോഴ്‌സ് പാസ്സാകുന്നവര്‍ക്ക് സര്‍ക്കാര്‍ തലത്തിലും വിദേശ രാജ്യങ്ങളിലും ജോലി സാധ്യതയുണ്ടെന്ന് ഡോ. ശാഫി അബ്ദുല്ല സുഹൂരി പറഞ്ഞു. ആധുനിക വൈദ്യ ശാസ്ത്രവുമായി പ്രവാചക വൈദ്യത്തെ താരതമ്യം ചെയ്തുകൊണ്ടുള്ള പഠന പദ്ധതിയാണിത്. പ്ലസ് ടു സയന്‍സ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കാണ് കോഴ്‌സിന് ചേരാന്‍ അവസരം ലഭിക്കുക.