മാവോയിസ്റ്റ് ബന്ധം: സ്വിസ് പൗരന്റെ ജാമ്യാപേക്ഷ തള്ളി

Posted on: August 3, 2014 9:01 am | Last updated: August 3, 2014 at 9:01 am

തൃശൂര്‍: മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ തൃശൂരില്‍ അറസ്റ്റിലായ സ്വിറ്റ്‌സര്‍ലന്‍ഡ് പൗരന്‍ ജോനാഥന്‍ ബോണ്ടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യഹരജി തള്ളിയത്.
കഴിഞ്ഞ മാസം 29നാണ് സ്വിസ് പൗരനെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ആന്ധ്രപ്രദേശിലെ വനത്തില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട മലയാളിയായ മാവോയിസ്റ്റ് സിനോജിന്റെ അനുസ്മരണ സമ്മേളനത്തിന് തൃശൂരില്‍ എത്തിയതായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.