കരിപ്പൂരില്‍ വിമാനദുരന്തം തലനാരിഴക്ക് ഒഴിവായി

Posted on: August 2, 2014 9:29 am | Last updated: August 3, 2014 at 12:06 am

karippor airport

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം തലനാരിഴക്ക് ഒഴിവായി. രാവിലെ 7.40ന് ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ  ജെംപോ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പിന്‍ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു.

പിന്‍വശത്ത് ഇടതുഭാഗത്തുള്ള നാല് ചക്രങ്ങളില്‍ ഇടത്തേ അറ്റത്തുള്ള ചക്രമാണ് പൊട്ടിയത്. റണ്‍വേയില്‍ ഇറങ്ങി വിമാനം ഏപ്രണിലേക്ക് നിങ്ങുമ്പോഴായിരുന്നു സംഭവം. പെെലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം വഴിമാറ്റിയത്. 377 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്.

കേടുപാടുകള്‍ തീര്‍ത്ത് ഇന്ന് യാത്ര തിരിക്കാനാകാത്ത സാഹചര്യത്തില്‍ ഇൗ വിമാനത്തില്‍ ഇന്ന് വെെകീട്ട് 7.20ന് ജിദ്ദയിലേക്ക് പോകേണ്ട യാത്രക്കാര്‍ക്കായി ബോംബെയില്‍ നിന്ന് പ്രത്യേക വിമാനം എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഇൗ വിമാനം 7.45ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. 315 യാത്രക്കാരാണ് ഇൗ വിമാനത്തില്‍ പോകാനുള്ളത്.