ഇസ്‌റാഈലിന് പണം നല്‍കിയിട്ടില്ല: മെസ്സി

Posted on: August 1, 2014 2:25 pm | Last updated: August 1, 2014 at 2:39 pm

Messi_.......മാഡ്രിഡ്: ഗാസയില്‍ ആക്രമണം നടത്തുന്ന  ഇസ്‌റാഈലിന് സാമ്പത്തിക സഹായം നല്‍കിയെന്ന വാര്‍ത്ത അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി നിഷേധിച്ചു. ഒരു ദശലക്ഷം യൂറോ ഇസ്‌റാഈലിന് മെസ്സി നല്‍കിയതായി ഒരു ഫ്രഞ്ച് പത്രം വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്തയാണ് മെസ്സി നിഷേധിച്ചത്. സ്പാനിഷ് ചാനലായ ഹിസ്പന്‍ ടി വിയോടാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്.

കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നവര്‍ക്ക് എന്തിന് പണം നല്‍കണം ? അര്‍ജന്റീനയിലെ പാവങ്ങള്‍ക്കു  വേണ്ടി സ്‌കൂളുകളും ഹോസ്പിറ്റലും പണിയാനാണ് താന്‍ സാമ്പത്തിക സഹായം നല്‍കുകയെന്നും മെസ്സി വ്യക്തമാക്കി.

ലോകകപ്പില്‍ നിന്ന് ലഭിച്ച പ്രതിഫലത്തുകയില്‍ നിന്നാണ് മെസ്സി ഇസ്‌റാഈലിന് സാമ്പത്തിക സഹായം നല്‍കിയതെന്നും വാര്‍ത്തയിലുണ്ടായിരുന്നു. പുറത്തുവിട്ട മാധ്യമത്തിനു പുറമേ മറ്റു ചില മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെയാണ് വാര്‍ത്ത വലിയ വിവാദമായത്. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയകളില്‍ അടക്കം മെസ്സിക്കെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി മെസ്സി തന്നെ രംഗത്തെത്തിയതെന്നാണ് റിപ്പോര്‍ട്ട്.