ആരോപണങ്ങള്‍ക്ക് മറുപടി ആത്മകഥയിലൂടെ: സോണിയ

Posted on: July 31, 2014 3:08 pm | Last updated: July 31, 2014 at 3:09 pm
SHARE

soniaന്യൂഡല്‍ഹി: തനിക്കെതിരയുള്ള ആരോപണങ്ങള്‍ക്കെല്ലാം ആത്മകഥയലൂടെ മറുപടി പറയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.മുന്‍ വിദേശകാര്യ മന്ത്രി നട്‌വര്‍ സിങ് സോണിയക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. 2004ല്‍ യുപിഎ അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ചത് സോണിയയുടെ തീരുമാനമായിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സോണിയ പ്രധാനമന്ത്രി പദം വേണ്ടെന്നുവച്ചതെന്ന് നട്‌വര്‍ സിങ് പറഞ്ഞിരുന്നു. രാജീവിനെപ്പോലെ സോണിയയും കൊല്ലപ്പെടുമെന്ന രാഹുലിന്റെ ഭയമായിരുന്നു കാരണം. മന്‍മോഹന്‍ സിങും പ്രിയങ്കയും സുമന്‍ ദുബേയും ഇതിനു സാക്ഷികളായിരുന്നെന്നും നട്‌വര്‍ സിങ് പറഞ്ഞിരുന്നു. നട്‌വര്‍ സിങിന്റെ ആത്മകഥനാളെ പ്രകാശനം ചെയ്യും.

എന്നാല്‍ അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്നും ആരോപണങ്ങളില്‍ വിഷമമില്ലെന്നും സോണിയ പറഞ്ഞു. എല്ലാം ആത്മകഥയില്‍ പറയുമെന്നും സോണിയ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here