Connect with us

Kerala

അനാഥാലയ വിവാദം: കുട്ടികളെ ചൂഷണം ചെയ്തിട്ടില്ല: ക്രൈം ബ്രാഞ്ച്

Published

|

Last Updated

കൊച്ചി: കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കൊണ്ടുവന്ന കുട്ടികളെ ബാലവേലക്കോ ലൈംഗിക ചൂഷണത്തിനോ അവയവ ദാനത്തിനോ ഉപരയോഗിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍ മുക്കം അനാഥാലയത്തില്‍ നിന്ന കണ്ടെടുത്ത രേഖകള്‍ മുഴുവന്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികള്‍ ഒരു തരത്തിലുള്ള ചൂഷണത്തിനും വിധേയരായിട്ടില്ല. അനാഥാലയത്തില്‍ കുട്ടികളുടെ എണ്ണക്കുറവ് പരിഹരിക്കാനാണ് കുട്ടികളെ കൊണ്ടുവന്നത്. എണ്ണം കുറഞ്ഞാല്‍ അനാതാലയത്തിലേക്കുള്ള ഫണ്ടില്‍ ഇടിവില്‍ കുറവുണ്ടാകുമെന്ന് കരുതിയാണ് ഇതെന്നും റിപ്പോര്‍ട്ടിലുണ്ട്. മാതാപിതാക്കളുടെ അനുമതി പത്രവും മറ്റു രേഖകളും ഉപയോഗിച്ചാണ് കുട്ടികളെ കൊണ്ടുവന്നത്. എന്നാല്‍ ഇതെല്ലാം വ്യാജമാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.