നരോദ പാട്യ കൂട്ടക്കൊല: മായ കൊഡ്‌നാനിക്ക് ജാമ്യം

Posted on: July 30, 2014 6:59 pm | Last updated: August 1, 2014 at 1:18 am

maya kotnaniഅഹമ്മദാബാദ്: നരോദാ പാട്യ കൂട്ടക്കൊല കേസിലെ പ്രതിയും ഗുജറാത്തിലെ മുന്‍ മന്ത്രിയുമായ മായ കൊഡ്‌നാനിക്ക് ജാമ്യം. ആരോഗ്യകരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്ന കൊഡ്‌നാനിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

ഗുജറാത്ത് കലാപത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ട നരോദാ പാട്യ കൂട്ടക്കൊലയില്‍ മുഖ്യ ആസൂത്രകയാണ് മായാ കൊഡ്‌നാനി. 30 പുരുഷന്‍മാരും 32 സ്ത്രീകളും 33 കുട്ടികളുമാണ് നരോദാ പാട്യയില്‍ കൊല്ലപ്പെട്ടത്. കേസില്‍ 28 വര്‍ഷത്തേക്കാണ് ഇവരെ കോടതി ശിക്ഷിച്ചത്.

മോഡി മന്ത്രിസഭയില്‍ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്നു മായ കൊഡ്‌നാനി. 2009ല്‍ അറസ്റ്റിലായതോടെ സ്ഥാനം രാജിവെക്കുകയായിരുന്നു.