ബംഗളൂരു മാനഭംഗക്കേസ്: രണ്ട് പ്രതികള്‍ കൂടി പിടിയില്‍

Posted on: July 29, 2014 4:38 pm | Last updated: July 30, 2014 at 10:22 am

CHILD RAPE NEWബംഗളൂരു: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആറുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് കായിക അധ്യാപകര്‍ കൂടി അറസ്റ്റിലായി. ബംഗളൂരുവിലെ വിബ്ജിയോര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ജിംനേഷ്യം ഇന്‍സ്ട്രക്ടര്‍മാരായ രണ്ട് പേരാണ് അറസ്റ്റിലായത്. നേരത്തെ ഇതേ സ്‌കൂളിലെ സ്‌കേറ്റിംഗ് ഇന്‍സ്ട്രക്ടറായ മുസ്തഫയും പിടിയിലായിരുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗീക ചൂക്ഷണം തടയുന്ന ഐപിസി 376 ഡി വകുപ്പാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ അടച്ചിട്ട സ്‌കൂള്‍ ഇന്നലെ മുതല്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു വിവാദമായ സംഭവം. ഒരാഴ്ച കഴിഞ്ഞാണ് വിഷയം പുറംലോകമറിഞ്ഞത്.