ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടുമരണം

Posted on: July 28, 2014 9:27 am | Last updated: July 29, 2014 at 10:28 am

accidentആലപ്പുഴ: ആലപ്പുഴയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദശി അരുണ്‍ എസ് ലാല്‍, ഓമല്ലൂര്‍ സ്വദേശി പാട്രിക്ക് എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് കാര്‍ മറിയുകയായിരുന്നു. സ്ഥലത്ത് എത്തിയ പോലീസ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയില്ലെന്ന് അപകടത്തില്‍ പെട്ടവരുടെ സുഹൃത്തുക്കള്‍ പറഞ്ഞു. സുഹൃത്തുക്കളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.