നിലവാരമുള്ള ബാറുകള്‍ തുറക്കണമെന്ന് മനുഷ്യാവകാശ കമീഷന്‍

Posted on: July 27, 2014 11:35 am | Last updated: July 28, 2014 at 7:13 am

barതിരുവനന്തപുരം: സംസ്ഥാനത്തെ നിലവാരമുള്ള ടു സ്റ്റാര്‍ ബാറുകള്‍ തുറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. ബാര്‍ ലൈസന്‍സ് നല്‍കുന്നതില്‍ വിവേചനം പാടില്ല.എല്ലാവര്‍ക്കും തുല്യാവകാശം നല്‍കണം. ബാറുടമകളും വീട്ടമ്മമാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് ജെ ബി കോശി.
നിലവില്‍ ലൈസന്‍സ് നല്‍കിയതില്‍ വിവേചനം ഉണ്ട്. സംസ്ഥാന സര്‍ക്കാരാണ് വിഷയത്തില്‍ വിവേചന പൂര്‍ണമായ തീരുമാനം എടുക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.