Connect with us

Kozhikode

മര്‍കസ് റമസാന്‍ ക്യാമ്പയിന്‍; പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല പരിസമാപ്തി

Published

|

Last Updated

കോഴിക്കോട്: റമസാന്‍ ക്യാമ്പയിനിന്റെ ഭാഗമായി കാരന്തൂര്‍ മര്‍കസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല പരിസമാപ്തി. പ്രഭാഷണ പരമ്പരയില്‍ റഹ്മത്തുല്ല സഖാഫി എളമരം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന അക്രമണത്തെ അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ശക്തമായി അപലപിച്ചു. നൂറ് കണക്കിന് പിഞ്ചുപൈതങ്ങളെ ക്രൂരമായി കൊന്നോടുക്കുന്ന ഇസ്‌റാഈല്‍ നിലപാടുകള്‍ക്കെതിരെ ലോക രാഷ്ട്ര നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു. സിറിയ, ബാഗ്ദാദ്, ഇറാഖ്, അഫ്ഗാന്‍, മിസ്ര്‍ എന്നിവിടങ്ങളില്‍ സുന്നികള്‍ക്കെതിരായി നടക്കുന്ന അക്രമണത്തെയും കാന്തപുരം ശക്തിവിമര്‍ശിച്ചു.
മര്‍കസിന്റെ റമസാന്‍ കവര്‍ പദ്ധതി കുടക് കൊണ്ടങ്കേരി മഹല്ല് പ്രതിനിധികളില്‍ നിന്ന് കാന്തപുരം ഏറ്റുവാങ്ങി. റമസാനില്‍ നേടിയെടുത്ത ജീവിത വിശുദ്ധി തുടര്‍ജീവിതത്തിലും സൂക്ഷിക്കണമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡയരക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഹാഫിള് അബൂബക്കര്‍ സഖാഫി, സമദ് സഖാഫി മായനാട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ സംബന്ധിച്ചു.