നേതാജി ഉപയോഗിച്ച 90 വര്‍ഷം പഴക്കമുള്ള കാര്‍ കണ്ടെത്തി

Posted on: July 27, 2014 12:25 am | Last updated: July 27, 2014 at 12:25 am

nethajiഝാര്‍ഖണ്ഡ്: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ജ്വലിക്കുന്ന വ്യക്തിത്വമായിരുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസ് ഉപയോഗിച്ചിരുന്ന കാര്‍ കണ്ടെത്തി. 90 വര്‍ഷം പഴക്കമുള്ള ബേബി ഓസ്റ്റിന്‍ കാറാണ് ധന്‍ബാദിലെ ഒരു ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. 1930 മുതല്‍ 1941 വരെയുള്ള കാലത്ത് അദ്ദേഹം സ്ഥിരമായി ഈ കാറില്‍ യാത്ര ചെയ്തിരുന്നു. ഭാരതെന്ന ഒരു കല്‍ക്കരി കമ്പനിയുടെ കൈവശമായിരുന്നു ഈ കാറുണ്ടായിരുന്നത്. കാറിന്റെ ചരിത്ര പാശ്ചാത്തലം മനസ്സിലാക്കിയ കമ്പനി കൊല്‍ക്കത്തയിലെ നേതാജി റിസര്‍ച്ച് ബ്യൂറോക്ക് കൈമാറി.