കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നു

Posted on: July 26, 2014 10:06 am | Last updated: July 26, 2014 at 10:06 am

കോഴിക്കോട്: കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 15-ാം വാര്‍ഷികം ആഘോഷിക്കുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ കെ മുരളീധരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനച്തില്‍ അറിയിച്ചു.
കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച 527 ധീരജവാന്മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചുകൊണ്ട് മാനാഞ്ചിറക്ക് ചുറ്റും 527 ദീപങ്ങള്‍ തെളിയിക്കുന്ന പരിപാടി വൈകുന്നേരം 6.30ന് നടക്കും. മേയര്‍ പ്രൊഫ. എ കെ പ്രേമജം ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ പ്രസിഡന്റ് കേണല്‍ എന്‍ ആര്‍ ആര്‍ വര്‍മ, സി പി വാസുദേവന്‍ നായര്‍, അജിത് കുമാര്‍ ഇളയിടത്ത്, മോഹനന്‍ പട്ടോന, എ. ബാലന്‍ നായര്‍ പങ്കെടുത്തു.