ഗാസക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹാഷ് ടാഗ് വൈറലാകുന്നു

Posted on: July 25, 2014 11:39 pm | Last updated: July 25, 2014 at 11:39 pm

tttഗാസയില്‍ ഇസ്‌റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന നരനായാട്ടില്‍ നടുങ്ങിയിരിക്കുന്ന ഗാസാ നിവാസികള്‍ക്ക ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ ഹാഷ് ടാഗ് വൈറലാകുന്നു. #SupportGaza എന്ന ഹാഷ് ടാഗാണ് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഹിറ്റായി മാറിയിരിക്കുന്നത്. ലക്ഷകണക്കിന് ആളുകളാണ് ഈ ഹാഷ് ടാഗിന് കീഴില്‍ ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അണിനിരന്നിരിക്കുന്നത്. സ്വന്തം അപ്‌ഡേഷനായും കമന്റുകളായുമാണ് ഹാഷ് ടാഗ് ഉപയോഗിക്കുന്നത്. ഇസ്‌റാഈ ക്രൂരതയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ഈ ഹാഷ് ടാഗിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനകം തന്നെ ഒട്ടേറെപേര്‍ ഐ ആം സപ്പോര്‍ട്ട് ഗാസ എന്നെഴുതി ഫേസ്ബുക്ക് പേജില്‍ സ്റ്റാസ് കുറിച്ച് കഴിഞ്ഞിട്ടുണ്ട്.