യു പി എസ് സി പരീക്ഷാ പരിഷ്‌കരണം: പാര്‍ലമെന്റില്‍ ബഹളം

Posted on: July 25, 2014 2:26 pm | Last updated: July 26, 2014 at 12:21 am

parliment of indiaന്യൂഡല്‍ഹി: പ്രാദേശിക ഭാഷകളെ അവഗണിച്ച് യു പി എസ് സി പരീക്ഷ പുനഃക്രമീകരിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. സര്‍ക്കാരിന്റെ പുതിയ നടപടിക്കതിരെ ഇന്നലെ രാത്രി ഡല്‍ഹിയില്‍ ഉദ്യോഗാര്‍ഥികള്‍ നടത്തിയ റോഡ് ഉപരോധത്തിനിടെ ലാത്തിചാര്‍ജും കല്ലേറുമുണ്ടായി. ഇതാണ് ഇന്ന് സഭയിലും പ്രതിഷേധത്തിനിടയാക്കിയത്.