കെ എം സി ടി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം

Posted on: July 24, 2014 9:14 am | Last updated: July 25, 2014 at 1:48 pm

ragging1കോഴിക്കോട്: മുക്കം കെ എം സി ടി എഞ്ചിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ക്രൂര മര്‍ദ്ദനം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ശര്തലാലിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തില്‍ ശരത് ലാലിന്റെ പല്ലുകള്‍ കൊഴിഞ്ഞു. സംഭവത്തില്‍ അഞ്ച് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിശങ്കര്‍, നിഥിന്‍ ഫിലിപ്പ്, തോമസ് ചാക്കോ, കൃഷ്ണ കുമാര്‍, ജിഷിന്‍ എന്നിവരാണ് അറസ്റ്റിലായത്. സഹപാഠിയെ റാഗ് ചെയ്തത് ചോദ്യം ചെയ്തതിനാണ് ശരത്‌ലാലിനെ ക്രൂരമായി മര്‍ദ്ദിച്ചത്.