കരിപ്പൂരിലെ കരാര്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

Posted on: July 24, 2014 8:10 am | Last updated: July 25, 2014 at 1:48 pm

karipur

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സമരം ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു. വിമാനത്താവളത്തില്‍ ഒരു കമ്പനിക്ക് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പുതിയ കമ്പനി പിരിച്ചുവിട്ടതാണ് സമരത്തിന് കാരണം. 220 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുത്തവര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതോടെയാണ് ഉപരോധം അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ തയ്യാറായത്.