699 പ്ലസ്ടു ബാച്ചുകള്‍ക്ക് അനുമതി

Posted on: July 23, 2014 6:28 pm | Last updated: July 23, 2014 at 6:28 pm

sslc plustwoതിരുവനന്തപുരം: 699 പ്ലസ്ടു ബാച്ചുകള്‍ക്ക് അനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു.131 പുതിയ സ്‌കൂളടക്കം 699 പ്ലസ്ടു ബാച്ചുകള്‍ക്കാണ് മന്ത്രിസഭ അനമതി നല്‍കിയത്. ഈ ബാച്ചുകളില്‍ മുഴുവന്‍ ബന്ധപ്പെട്ട സ്‌കൂളുകള്‍ നേരിട്ട് വിദ്യാര്‍ത്ഥി പ്രവേശനം നടത്താനും അനുവദിച്ചിട്ടുണ്ട്. 131 പുതിയ സ്‌കൂളില്‍ 88ഉം എയ്ഡഡ് മേഖലയിലാണ്. 43 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും ഇവയ്ക്ക ഓരോ ബാച്ച വീതം ലഭിക്കും.

പ്‌ലസ് ടു ഇല്ലാത്ത 131 പഞ്ചായത്തുകളില്‍ പുതിയ സ്‌കൂളുകള്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലെ 43ഉം എയ്ഡഡ് മേഖലയിലെ 88ഉം സ്‌കൂളുകളില്‍ ഓരോ ബാച്ച് വീതമായിരിക്കും അനുവദിക്കുക. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള 95 ഹൈസ്‌കൂളുകളെ ഹയര്‍ സെക്കന്‍ഡറി ആക്കി ഉയര്‍ത്തി. 18 സര്‍ക്കാര്‍ സ്‌കൂളുകളും 77 എയ്ഡഡ് സ്‌കൂളുകളുമാണ് ഹയര്‍ സെക്കന്‍ഡറി ആയത്. ഇവയില്‍ ആവശ്യാനുസരണം ഒന്നോ രണ്ടോ ബാച്ച് വീതം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 14 ജില്ലകളിലും അനുവദിച്ച അധികബാച്ചുകള്‍ കൂടി ചേര്‍ത്താണ് 699 ആയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
പുതുയതായി അനുവദിച്ച 699 ബാച്ചുകളിലേക്കും ഗസ്റ്റ് അധ്യാപകരെ നിയമിക്കാനാണ് മന്ത്രിസഭാ നിര്‍ദേശം. സര്‍ക്കാര്‍ സ്‌കൂളുകള്‍ അധ്യാപക ബാങ്കില്‍ നിന്നും സ്വകാര്യ സ്‌കൂളുകള്‍ നേരിട്ടും നിയമനം നടത്തും. 40 കുട്ടികളെങ്കിലും പ്രവേശനം നേടാത്ത പ്ലസ്ടു ബാച്ചിന്റെ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കില്ല. എന്നാല്‍ ഇവയുടെ അംഗീകാരം പിന്‍വലിക്കുകയുമില്ല.