കുട്ടികളെ എത്തിച്ച സംഭവം: മുക്കം യതീംഖാനക്കെതിരെ കേസെടുക്കും

Posted on: July 23, 2014 11:45 am | Last updated: July 23, 2014 at 11:53 pm

mukkam orphanageകോഴിക്കോട്: ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മുക്കം യതീംഖാനക്കെതിരെ കേസെടുക്കുമെന്ന് ഝാര്‍ഖണ്ഡ് ക്രൈം ബ്രാഞ്ച്. മാനേജ്‌മെന്റിന്റെ അറിവോടെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് കുട്ടികളെ ചോദ്യം ചെയ്തതില്‍ നിന്ന് മനസ്സിലായെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഝാര്‍ഖണ്ഡിലേക്ക് ഇന്നു തന്നെ തിരിച്ചുപോവുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. അനാഥാലയത്തില്‍ പഠിപ്പിക്കുന്നതിനായി കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണ് എന്നാരോപിച്ച് പലരും രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.