ദേശീയ പാതയോരത്ത് ഉടമകള്‍ ഉപേക്ഷിച്ച കുതിര ചത്തു

Posted on: July 23, 2014 11:29 am | Last updated: July 23, 2014 at 11:29 am

കല്‍പ്പറ്റ: ദേശീയ പാതയോരത്ത് ഉടമകള്‍ ഉപേക്ഷിച്ച കുതിര ചത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 11 മണിയോടെ പൂക്കോട് തടാകത്തിലേക്കു പോകുന്ന ജംഗ്ഷനിലാണ് എട്ടു വര്‍ം പ്രായമായ കുതിരയെ ഉപേക്ഷിച്ചത്. ശനിയാഴ്ച നാട്ടുകാരും പോലീസും ചേര്‍ന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല അധികൃതരെ അറിയിച്ചു.
സര്‍ജറി വിഭാഗത്തിന്റെ പരിചരണത്തിലായിരുന്ന കുതിരയെ ഇന്നലെ രാവിലെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
സര്‍വ്വകലാശാല പത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ.കോശി വര്‍ഗീസ്, അസിസ്റ്റന്റ് പ്രൊഫ.ഡോ. എം പ്രദീപ്, ഡോ.കെ എസ് പ്രസന്ന എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ് മോര്‍ട്ടം ചെയ്തത്.
ശനിയാഴ്ച തന്നെ ഉടമകളായ കോഴിക്കോട് കിനാലൂര് സ്വദേശികളായ അബ്ദുല്ല മുജീബ്, നൗഷാദ്, ജസീം എന്നിവരെയും പിക്കപ്പ് ഡ്രൈവര്‍ ഹമീദിനെയും വൈത്തിരി പോലീസ് പിടികൂടിയിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
കോഴിക്കോട് കടപ്പുറത്തും മറ്റ് സ്ഥലങ്ങളിലും സവാരിക്കുപയോഗിച്ചിരുന്നതായിരുന്നു കുതിര.