Connect with us

Wayanad

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനം

Published

|

Last Updated

കല്‍പ്പറ്റ: ന്യൂനപക്ഷമത വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് പരിശീലനം നല്‍കും. ഈ അദ്ധ്യയന വര്‍ഷം എസ് എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ ചുരുങ്ങിയത് 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ഈ വര്‍ഷം 10-ാം തരത്തില്‍ പഠിക്കുന്നവര്‍ക്ക് 9-ാം ക്ലാസ്സിലെ പരീക്ഷക്ക് ലഭിച്ച മാര്‍ക്കും പ്ലസ് ടു, വി.എച്ച്.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ലഭിച്ച മാര്‍ക്കുമാണ് യോഗ്യതാ മാനദണ്ഡം. 30 ശതമാനം സീറ്റ് ഓരോ ബാച്ചിലും പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ബി പി എല്‍ വിഭാഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ഓരോ ജില്ലയിലും മേഖലാ അടിസ്ഥാനത്തിലാണ് ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നത്. പൂരിപ്പിച്ച അപേക്ഷ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ്, വയനാട് എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാഫോം ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, മുസ്‌ലിം യുവജനതക്കായുള്ള പരിശീലന കേന്ദ്രംഎന്നിവിടങ്ങളില്‍നിന്നുംനേരിട്ടും ംംം. ാശിീൃശ്യേ ംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അപേക്ഷ കലക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.

Latest