സരിതയുടെ അഭിഭാഷകനെതിരെ നടപടി

Posted on: July 22, 2014 12:55 am | Last updated: July 22, 2014 at 12:55 am

feni balakrishnanകൊച്ചി: സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെതിരെ ബാര്‍ കൗണ്‍സില്‍ അച്ചടക്കനടപടി സ്വീകരിക്കും. അഭിഭാഷക വൃത്തിക്ക് യോജിക്കാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് നടപടി.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഫെനി നടത്തിയ പ്രസ്താവനകളാണ് അച്ചടക്ക നടപടിക്ക് ബാര്‍ കൗണ്‍സിലിനെ പ്രേരിപ്പിച്ചത്. ഫെനിക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെടുന്ന ശിപാര്‍ശ ബാര്‍ കൗണ്‍സില്‍ അച്ചടക്ക സമിതിക്ക് കൈമാറി. അച്ചടക്ക സമിതി തെളിവുകള്‍ ശേഖരിച്ച ശേഷമായിരിക്കും നടപടി കൈക്കൊള്ളുക. ഇതിന്റെ ഭാഗമായി ഫെനിയോട് സമിതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.