മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ കൊലപ്പെടുത്തിയ മന്ത്രവാദി അറസ്റ്റില്‍

Posted on: July 21, 2014 1:05 pm | Last updated: July 21, 2014 at 1:05 pm

sirajudeen  PRATHI-16കൊല്ലം: കരുനാഗപ്പള്ളിയില്‍ മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച കൊലപ്പെടുത്തിയ മന്ത്രവാദി സിറാജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ടയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇയാള്‍ ഒളിവിലായിരുന്നു. യുവതിയുടെ പിതാവും ഇടനിലക്കാരനും നേരത്തെ അറസ്റ്റിലായിരുന്നു.

മന്ത്രവാദത്തിന്റെ പേരില്‍ യുവതിയെ കമിഴ്ത്തിക്കിടത്തി മുട്ടുകാല്‍ പുറത്തമര്‍ത്തി മുടി വലിച്ച് പിടിച്ച് ജിന്നിനെ കുപ്പിയിലേക്ക് ഊതിക്കാനെന്ന പേരില്‍ നടത്തിയ ക്രൂര മര്‍ദ്ദനത്തില്‍ നട്ടെല്ല് തകര്‍ന്ന് ആന്തരിക രക്തസ്രാവം മൂലമാണ് യുവതി മരിച്ചത്.