കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ദ്വിദിന പണിമുടക്കിന്; തീയതി പിന്നീട്

Posted on: July 20, 2014 10:27 pm | Last updated: July 21, 2014 at 7:54 am

ksrtcതിരുവനന്തപുരം: കെ എസ് ആര്‍ ടി സിയിലെ ഇടതുപക്ഷ യൂണിയന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ 48 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. ഈ മാസം 24ന് ചേരുന്ന യോഗത്തില്‍ പണിമുടക്കിന്റെ തീയതി പ്രഖ്യാപിക്കും. സൂപ്പര്‍ ഫാസ്റ്റ് റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

2013 ജൂലൈയില്‍ പെര്‍മിറ്റ് കാലാവധി തീര്‍ന്ന 95 സൂപ്പര്‍ ഫാസ്റ്റ് റൂട്ടുകള്‍ കെ എസ് ആര്‍ ടി സി ഏറ്റെടുത്തിരുന്നു. ഇതില്‍ 46 റൂട്ടുകളില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തുകയും ചെയ്തു. എന്നാല്‍ ഈ റൂട്ടുകളില്‍ ഇപ്പോള്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ തീരുമാനിച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്.

അതേസമയം, കെ എസ് ആര്‍ ടി സിക്ക് വേണ്ടത്ര ബസുകള്‍ ഇല്ലാത്തതിനാലാണ് പെര്‍മിറ്റ് പുതുക്കുന്നതെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.