മന്ത്രിസഭാ പുന:സംഘടന: കേള്‍ക്കുന്നത് ഊഹാപോഹം മാത്രം: അനൂപ് ജേക്കബ്

Posted on: July 20, 2014 3:15 pm | Last updated: July 21, 2014 at 7:54 am

Anoop-Jacob-

തിരുവനന്തപുരം:മന്ത്രിസഭാ പുന:സംഘടനയെക്കുറിച്ച് കേള്‍ക്കുന്നത് ഊഹാപോഹങ്ങള്‍ മാത്രമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്ന തരത്തില്‍ എന്തെങ്കിലും ചര്‍ച്ച നടന്നതായും അറിയില്ല. മന്ത്രിസഭാ പുന:സംഘടയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നണിയില്‍ നടക്കുമ്പോള്‍ അവിടെ നിലപാട് വ്യക്തമാക്കും. പാര്‍ട്ടിയില്‍ ഇതിനെക്കുറിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും അനൂപ് വ്യക്തമാക്കി.